ഒപ്പ് ബാലകൃഷ്ണപിള്ളയുടേത് തന്നെ, സ്വത്ത് തർക്ക കേസിൽ ഗണേഷിന് ആശ്വാസംവിൽപത്രത്തിലെ ഒപ്പുകൾ വ‍്യാജമാണെന്ന സഹോദരി ഉഷയുടെ വാദങ്ങൾ ഫൊറൻസിക്ക് റിപ്പോർട്ട് തള്ളി


കൊല്ലം: സ്വത്ത് തർക്ക കേസിൽ മന്ത്രി ഗണേഷ് കുമാറിന് ആശ്വാസമായി ഫൊറൻസിക്ക് റിപ്പോർട്ട്. പിതാവ് ആർ. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വിൽപത്രത്തിലെ ഒപ്പുകൾ വ‍്യാജമാണെന്ന സഹോദരി ഉഷയുടെ വാദങ്ങൾ ഫൊറൻസിക്ക് റിപ്പോർട്ട് തള്ളി. വിൽപത്രത്തിലെ ഒപ്പുകൾ ബാലകൃഷ്ണപിള്ളയുടേത് തന്നെയാണെന്നാണ് ഫൊറൻസിക്ക് റിപ്പോർട്ട്. പിതാവ് ബാലകൃഷ്ണപിള്ളയുടെ അവസാനകാലങ്ങളിൽ ആരോഗ‍്യസ്ഥിതി വളരെ മോശമായിരുന്നു. ആ സമയത്ത് ഗണേഷ് കുമാർ വ‍്യാജ ഒപ്പിട്ട് സ്വത്ത് തട്ടിയെടുത്തുവെന്നായിരുന്നു ഉഷയുടെ പരാതി.

കൊട്ടരക്കര മുൻസിഫ് കോടതിയാണ് വിൽപത്രത്തിലെ ഒപ്പുകൾ ഫൊൻസിക്ക് പരിശോധനയ്ക്ക് അ‍യച്ചത്. സഹോദരിയുമായുള്ള തർക്കം മൂലം ഗണേഷ് കുമാറിനെ രണ്ടാം പിണറായി സർക്കാരിന്‍റെ ആദ‍്യ രണ്ടരവർഷം മന്ത്രിയാവുന്നതിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. കേരള കോൺഗ്രസിന്‍റെ (ബി) ഏക എംഎൽഎയായ ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു എന്നാൽ കുടുംബത്തിന്‍റെ പരാതിയെ തുടർന്നാണ് മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത്
أحدث أقدم