ദേശീയപാത അരൂരിൽ ചരക്ക് ലോറി കയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം…




ആലപ്പുഴ : അരൂരിൽ ചരക്ക് ലോറി കയറി ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരുക്കോടെ ആശുപതിയിൽ പ്രവേശിപ്പിച്ചു . വണ്ടി ഓടിച്ചിരുന്ന കുട്ടനാട് തലവടി ആനച്ചേരിൽ വീട്ടിൽ പരേതനായ പ്രസൻ്റെ മകൻ പ്രവീൺ (24) ആണ് മരിച്ചത്.സുഹൃത്ത് ഇടത്വ സ്വദേശി റിനിൽ രാജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയാ യിരുന്നു ഇവർ. കൊല്ലത്തു നിന്ന് തമിഴ് നാട്ടിലേക്ക് മരകഷണങ്ങളുമായി പോകുകയായിരുന്നു ലോറി. കഴിഞ്ഞ രാത്രി 12 മണിയോടെ ചന്തിരൂർ പാലത്തിന് വടക്കുവശം വച്ച് ആയിരുന്നു അപകടം. ബാരിക്കേഡിൽ ഇടിച്ച് തെറിച്ച് വീണ പ്രവീണിൻ്റെ ദേഹത്തു കൂടി ചരക്കുലോറി കയറി ഇറങ്ങുകയായിരുന്നു. നെട്ടൂരി ലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും ഇലട്രീഷ്യൻമാരായിരുന്നു.
أحدث أقدم