കടബാദ്ധ്യതയും, ജപ്തി നോട്ടീസും; അമ്പലപ്പുഴയിൽ ആംബുലൻസ് ഡ്രൈവർ ജീവനൊടുക്കി



അമ്പലപ്പുഴ: കടബാദ്ധ്യതയും, ജപ്തി നോട്ടീസും
സ്വകാര്യ ആംബുലൻസ്
ഡ്രൈവർ തൂങ്ങി മരിച്ചു.
പുന്നപ്ര വടക്ക് പഞ്ചായത്ത് 4-ാം വാർഡ് കളർകോട് ശാന്തം വീട്ടിൽ
സുഭാഷ് (53) ആണ് പുലർച്ചെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
മെഡിക്കൽ കോളജ് ആശുപത്രി കേന്ദ്രീകരിച്ചായിരുന്നു സുഭാഷ് മിനി ആംബുലൻസ് ഓടിയിരുന്നത്.വീടുവെക്കാനായി കാർഡ് ബാങ്കിൽ നിന്നും 4 ലക്ഷം രൂപ ലോൺ എടുത്തിരുന്നു.1 – 50 ലക്ഷം രൂപ അടച്ചെങ്കിലും അത് പലിശയിൽ ഉൾപ്പെടുത്തി.തുക അടക്കാതിരുന്നതിനാൽ ഏതാനും ദിവസം മുൻപ് ജപ്തി നോട്ടീസ് വന്നിരുന്നു.കൂടാതെ ക്ഷേമനിധി കുടിശിഖ 34000 രൂപ അടക്കണമെന്നു കാട്ടി നോട്ടീസും രണ്ടു ദിവസം മുൻപ് ലഭിച്ചിരുന്നു. ക്ഷേമനിധി കുടിശിഖ അടച്ചാലെ വാഹനത്തിൻ്റെ ടാക്സും അടക്കാൻ കഴിയു.ഒമിനി ആംബുലൻസ് ആണ് സുഭാഷിൻ്റേത്. ഷുഗർ കൂടി കാലിൽ വൃണം വന്നതിനെ തുടർന്ന് ഏതാനും മാസം ചികിത്സയിലായിരുന്നതിനാൽ സുഭാഷിന് വാഹനം ഓടാൻ കഴിഞ്ഞിരുന്നില്ല.കടബാദ്ധ്യത സുഹൃത്തുക്കളോടെ സുഭാഷ് പങ്കുവെച്ചിരുന്നു.പുലർച്ചെ ഭാര്യ ജയശീയാണ് ഭർത്താവ് ഫാനിൽ തൂങ്ങി നിൽക്കുന്നതു കണ്ടത്.പുന്നപ്ര പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലെ പോസ്റ്റുമാർട്ടത്തിന് ശേഷം വിട്ടുനൽകി.സംസ്ക്കാരം നടത്തി.
ഭാര്യ: ജയശ്രീ.
മക്കൾ: അമൽദേവ്, അഖിൽ ദേവ്.

أحدث أقدم