ആത്മഹത്യാ പ്രേരണാക്കേസില്‍ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെ പോലീസ് ചോദ്യം ചെയ്യും.വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണത്തെ തുടർന്നാണ് നടപടി.കോൺഗ്രസിൽ പ്രവർത്തിച്ചതിനാൽ തനിക്കുണ്ടായ ബാധ്യതകളെ പറ്റി വിശദീകരിച്ച് രണ്ട് തവണ എൻ എം വിജയൻ കെ സുധാരകരന് കത്തയച്ചിരുന്നു. കത്തിനെ സംബന്ധിച്ച വിവരങ്ങൾ കെ പി സി സി അധ്യക്ഷനോട് അന്വേഷണ ഉദ്യോഗസ്ഥർ ആന്വേഷിക്കും.
പ്രതികളായ കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ്. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെയും കെ കെ ഗോപിനാഥനെയും ഇന്നലേയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.ഗോപിനാഥന്റെ ബത്തേരിയിലെ വീട് ഇതിനിടെ പോലീസ് റെയ്ഡ് ചെയ്യുകയും നിയമന ഇടപാട് രേഖകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്