കടുത്തുരുത്തി :വിവാഹ സൽ ക്കാരത്തിൽ ഐസ്ക്രീം വിളമ്പുന്നതിനിടെ യുവതിയോട് കേറ്ററിങ് ജീവനക്കാരന്റെ മോശം സം സാരം. ഇതു ചോദ്യം ചെയ്യാനെ ത്തിയ ഭർത്താവിനും ബന്ധുക്കൾക്കും മർദനമേറ്റു. ചട്ടകത്തിനു വെട്ടേറ്റ് ഒരാളുടെ തലയ്ക്കു ഗുരുതര പരുക്ക്.
ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി കടുത്തുരുത്തിക്കു സമീപം ഓഡിറ്റോറിയത്തിലാണ് വിവാഹ സൽക്കാരത്തിനിടെ കയ്യേറ്റവും അടിപിടിയും. അരങ്ങേറിയത്
വിവാഹ സൽക്കാരം നടക്കുന്നതിനിടെ ഐസ്ക്രീം വിളമ്പാനെത്തിയ യുവാവ് ഭക്ഷണം കഴിക്കുകയായിരുന്ന യുവതിയോടു മോശമായി സംസാരിക്കുകയായിരുന്നു. ഭർത്താവ് ഇതേക്കുറിച്ച്
ചോദിക്കാനായി ബന്ധുക്കളെ യും സുഹൃത്തുക്കളെയും കൂട്ടി കലവറയിൽ എത്തി യുവാവിനെ മർദിച്ചതായി പരാതിയുണ്ട്.
ഇതു തടയാനെത്തിയ കേറ്ററി ങ് ജീവനക്കാരനായ മറ്റൊരു യുവാവ് ഇരുമ്പു ചട്ടകം എടുത്ത് തലയ്ക്കടിച്ചു.
ബഹളം മൂത്തതോടെ പലരും ഇറങ്ങിയോടി. സംഭവശേഷം യുവാക്കൾ മുങ്ങി. കടുത്തുരുത്തി പൊലീസിൽ പരാതി നൽകി. മാഞ്ഞൂർ സ്വദേശികളായ 2 യുവാക്കളെ പൊലീസ് ഇന്നലെ കസ്റ്റ ഡിയിലെടുത്തതായി സൂചനയുണ്ട്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും