വാഷിംഗ്ടൺ: ഡോണൾഡ് ട്രംപ് അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി അധികാരമേൽക്കാൻ ഇനി വെറും മണിക്കൂറുകളേ ശേഷിക്കുന്നുള്ളൂ. അധികാരമേറ്റാലുടൻ ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചും നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും ട്രംപ് നേരത്തെ തന്നെ സൂചനകൾ നൽകിയിരുന്നു. അക്കൂട്ടത്തിൽ്
ട്രംപിൻ്റെ കൂട്ടം നാടുകടത്തൽ പദ്ധതികളെ വിമർശിച്ച് നിരവധി പേരാണ് എത്തുന്നത്. ഫ്രാൻസ് മാർപാപ്പയും ട്രംപിൻ്റെ ഈ തീരുമാനത്തിന് എതിരാണ്. കുടിയേറ്റക്കാരോട് അനുകമ്പ കാണിക്കാൻ ആവശ്യപ്പെട്ടതുകൊണ്ടാണ് മാർപാപ്പ ട്രംപിനെ വിമർശിക്കുന്നത്. ആഗോള കത്തോലിക്കാ സഭയെ നയിക്കുന്ന ഫ്രാൻസിസ് മാർപാപ്പ, അത്തരം നടപടികൾ ഏറ്റവും ദുർബലരായവരെ അന്യായമായി ലക്ഷ്യം വയ്ക്കുമെന്ന് തോന്നുന്നതിനാലാണ് തൻ്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്. ഈ മാസം 15 ന് ഇറ്റലിയിലെ ചാനൽ 9 ന് നൽകിയ അഭിമുഖത്തിലാണ് മാർപാപ്പ തൻ്റെ നിലപാട് വ്യക്തമാക്കുകയും ട്രംപിൻ്റെ തീരുമാനത്തെ അപലപിക്കുകയും ചെയ്തത്. ട്രംപ് ഇത് ചെയ്താൽ അപമാനകരമായിരിക്കും, ഈ സമീപനം കുടിയേറ്റ പ്രശ്‌നങ്ങൾ പരിഹരിക്കില്ല' - അദ്ദേഹം പറഞ്ഞു.
യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടം നാടുകടത്തൽ നടപടി താൻ നടപ്പിലാക്കുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്ത സമയത്താണ് മാർപാപ്പ കുടിയേറ്റക്കാർക്കുവേണ്ടിയുള്ള തൻ്റെ ശബ്ദം ഒന്നുകൂടി കനപ്പിച്ചത്. 2016-ൽ, അന്ന് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായ ട്രംപ് കുടിയേറ്റത്തെക്കുറിച്ചുള്ള തൻ്റെ നിലപാട് വ്യക്തമാക്കിയപ്പോൾ ട്രംപ് 'ക്രിസ്ത്യാനിയല്ല' എന്നാണ് മാർപാപ്പ അഭിപ്രായപ്പെട്ടത്.