ഇ.പി. ജയരാജന്‍റെ ആത്മകഥ കേസ്; ഡിസി ബുക്സ് സീനിയർ ഡെപ്യൂട്ടി എഡിറ്റർ എ.വി. ശ്രീകുമാർ മുൻകൂർ ജാമ്യം തേടി





‌കൊച്ചി: ഇ.പി. ജയരാജന്‍റെ ആത്മകഥ കേസിൽ മുൻകൂർ ജാമ്യം നേടി ഡിസി ബുക്സ് സീനിയർ ഡെപ്യൂട്ടി എഡിറ്റർ എ.വി. ശ്രീകുമാർ. ഇ.പി. ജയരാജന്‍റെ പേരിലുളള പുസ്തക വിവാദത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ജയരാജൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോതിയെ സമീപിച്ചത്.
വിഷയത്തിൽ ജനുവരി 6 ന് മുൻപായി വിശദീകരണം നൽകണമെന്ന് കോട്ടയം ഈസ്റ്റ് പൊലീസിനോട് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. ഡിസംബർ 31 നാണ് ശ്രീകുമാറിനെതിരെ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വ്യാജരേഖ ചമക്കൽ, ഐടി ആക്ട് ലംഘനം എന്നിവയടക്കമുള്ള വകുപ്പുകളാണ് ശ്രീകുമാറിനെതിരെ ചുമത്തിയത്. ഇതിനെ തുടർന്ന് ഡിസി ബുക്സിന്‍റെ ചുമതലകളിൽ നിന്നും നീക്കിയിരുന്നു.
أحدث أقدم