പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി. എഡിഎം ആണ് വെടിക്കെട്ടിന് അനുമതി നല്‍കിയത്. കോടതി നിര്‍ദ്ദേശപ്രകാരമുള്ള കാര്യങ്ങള്‍ ഇരുദേവസ്വങ്ങളും നടപ്പിലാക്കിയതിനു പിന്നാലെയാണ് എഡിഎം അനുമതി നല്‍കിയത്. ഓപ്പറേറ്റര്‍, അസിസ്റ്റന്റ് ഓപ്പറേറ്റര്‍ എന്നിവര്‍ക്ക് പെസ്സോ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളും അഫിഡവിറ്റുമാണ് എഡിഎമ്മിന് നല്‍കിയത്. വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുര കാലിയായി സൂക്ഷിക്കും എന്നാണ് അഫിഡവിറ്റ്.
തൃശൂര്‍ വേല വെടിക്കെട്ടിന് അനുമതി തേടി ചീഫ് എക്സ്പ്ലോസീവ്സ് കണ്‍ട്രോളറെ സമീപിക്കാന്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അനുമതി തേടിയുള്ള അപേക്ഷയില്‍ എക്സപ്ലോസീവ്സ് കണ്‍ട്രോളര്‍ വ്യാഴാഴ്ച തന്നെ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. വേല വെടിക്കെട്ടിന് അനുമതി തേടി ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.