പത്തനംതിട്ടയിൽ പാര്‍സൽ സര്‍വീസ് വാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നരയോടെ പുനലൂര്‍-മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ മണ്ണാറക്കുളഞ്ഞിയിലാണ് വാഹനാപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പുനലൂര്‍-മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചു.
പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയേക്കും. റോഡിൽ വാഹനതിരക്കേറിയ സമയത്തായിരുന്നു അപകടം. റോഡിൽ വാഹനങ്ങളിൽ നിന്ന് ഓയില്‍ അടക്കം പരന്നു. ഫയര്‍ഫോഴ്സെത്തി റോഡ് വൃത്തിയാക്കിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.