പാർസൽ സർവീസ് വാഹനവും കാറും കൂട്ടിയിടിച്ച് അപകടം; നാലു പേര്‍ക്ക് പരിക്ക്



പത്തനംതിട്ടയിൽ പാര്‍സൽ സര്‍വീസ് വാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നരയോടെ പുനലൂര്‍-മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ മണ്ണാറക്കുളഞ്ഞിയിലാണ് വാഹനാപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പുനലൂര്‍-മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചു.

പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയേക്കും. റോഡിൽ വാഹനതിരക്കേറിയ സമയത്തായിരുന്നു അപകടം. റോഡിൽ വാഹനങ്ങളിൽ നിന്ന് ഓയില്‍ അടക്കം പരന്നു. ഫയര്‍ഫോഴ്സെത്തി റോഡ് വൃത്തിയാക്കിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
أحدث أقدم