രാവിലെ പാല് വാങ്ങാൻ പോയ സ്ത്രീയാണ് മൃതദേഹം കണ്ടത്. പൊലീസ് നടത്തിയ പരിശോധനയിൽ സമീപത്ത് നിന്നും മൊബൈൽ ഫോണും കത്തും കണ്ടെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.