ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ടുപേർ മരിച്ചു. ഉളിക്കല്‍ സ്വദേശികളായ കെ ടി ബീന, മംഗളൂരു സ്വദേശി ലിജോ എന്നിവരാണ് മരിച്ചത്.മരിച്ച ബീനയുടെ ഭർത്താവ് തോമസിന്റെ സഹോദരിയുടെ മകനാണ് ലിജോ. ബീനയുടെ ഭർത്താവ് കെ എം തോമസ്, മകൻ കെ ടി ആല്‍ബിൻ എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
അപകടത്തില്‍ പരിക്കേറ്റ ആല്‍ബിന്റെ വിവാഹത്തിനായി വസ്ത്രങ്ങള്‍ എടുക്കാൻ കൊച്ചിയില്‍ പോയതായിരുന്നു കുടുംബം. തിരികെ നാട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. അഗ്നിരക്ഷാസേനയും നാട്ടുകാരും സംഭവ സ്ഥലത്തെത്തി കാറില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിക്കുകയായിരുന്നു.