ചേന്ദമംഗലം ഇരട്ടക്കൊലപാതക കേസ്: പ്രതി റിതുവിനായുള്ള കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും


ചേന്ദമംഗലം ഇരട്ടക്കൊലപാതക കേസിൽ പ്രതി റിതുവിനായുള്ള കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. പ്രതിയെ വിട്ടുകിട്ടിയാൽ തെളിവെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാകും. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

കസ്റ്റഡിയിൽ ലഭിച്ചാൽ തെളിവെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കും. പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ കയ്യേറ്റ ശ്രമം ഉണ്ടായ സാഹചര്യത്തിൽ തെളിവെടുപ്പ് നടത്തുമ്പോൾ സുരക്ഷ വർധിപ്പിക്കും.

റിതുവിന്റെ ആക്രമണത്തിൽ പരിക്കേറ്റ ജിതിൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ജിതിന്റെ മൊഴിയെടുത്ത് വളരെ പെട്ടെന്ന് തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. ആക്രമണം നടക്കുമ്പോൾ പ്രതി ലഹരി വസ്തു ഉപയോഗിച്ചിട്ടില്ലെന്നും മാനസിക വൈകല്യമുള്ള ആളല്ലെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.

أحدث أقدم