`വിശ്വസിക്കുന്ന പ്രസ്ഥാനം അവർക്ക്പിന്തുണ നൽകിയില്ല',യു പ്രതിഭയെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിപിൻ സി ബാബു



ആലപ്പുഴ: മകനെ കഞ്ചാവ് കേസിൽ പിടികൂടിയ സംഭവത്തിൽ യു. പ്രതിഭ എം.എൽ.എക്ക് പിന്തുണയുമായി അടുത്തിടെ സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്ന ബിപിൻ സി. ബാബു. എം.എൽ.എയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ബിപിൻ സി. ബാബു. ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് പിന്തുണ അറിയിച്ചത്.പ്രിയമുള്ളവരെ രണ്ട് ദിവസം ദൃശ്യ മാധ്യമങ്ങളിലൂടെ ഒരു അമ്മയേയും മകനേയും തേജോവധം ചെയ്ത് കൊണ്ട് ഇരിക്കുകയാണ്. ഒൻപത് കുട്ടികളുടെ ഭാവി ആണ് ഇതിൽ കൂടെ നിങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ആ കുഞ്ഞുങ്ങളുടെ കുടുംബാംഗങ്ങളുടെ മാനസിക അവസ്ഥ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ എന്ന് ബിപിൻ സി. ബാബു ചോദിക്കുന്നു.

കുറിപ്പ് പൂർണരൂപത്തിൽ

പ്രിയമുള്ളവരേ രണ്ട് ദിവസം ദൃശ്യ മാധ്യമങ്ങളിൽ കൂടെ ഒരു അമ്മയേയും മകനേയും തേജോവധം ചെയ്ത് കൊണ്ട് ഇരിക്കുകയാണ്. ഒൻപത് കുട്ടികളുടെ ഭാവി ആണ് ഇതിൽ കൂടെ നിങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ആ കുഞ്ഞുങ്ങളുടെ കുടുംബാംഗങ്ങളുടെ മാനസികാവസ്ഥ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ ? അവർ വിശ്വസിക്കുന്ന പ്രസ്ഥാനവും യാതൊരു രീതിയിലും അവർക്ക് പിന്തുണ നൽകിയില്ല. അവരെ വളഞ്ഞിട്ട് ആക്രമിച്ച രീതി തികച്ചും അപലപനീയം ആണ് . എന്തെങ്കിലും സാഹചര്യത്തിൽ അവരിൽ തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തി അവരെ നല്ലതിലേക്ക് നയിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.നാളെയുടെ വാഗ്ദാനങ്ങൾ ആണ് അവർ. ഇങ്ങനെ ഒരു സാഹചര്യത്തിൽ കൂടെ നിൽക്കേണ്ടവർ പോലും കൂടെ നിന്നില്ല.
أحدث أقدم