അമ്പലപ്പുഴ കാർവർക്ക് ഷോപ്പ് ഓഫീസിൽ തീപിടുത്തം; ഇലക്ട്രിക് ഉപകരണങ്ങൾ കത്തി നശിച്ചു



അമ്പലപ്പുഴ: പാതിരാപ്പള്ളി ക്യമലോട്ട് ഹോട്ടലിന് എതിർവശം ഇ ആൻ്റ് എ ഓട്ടോ ക്യാബ്സ് കാർ വർക്ക്ഷോപ്പ് ഓഫീസിൽ തീപിടുത്തം. ആലപ്പുഴ അഗ്നി രക്ഷാ നിലയത്തിലെ സേനാംഗങ്ങൾ എത്തി തീയണച്ചു.രാവിലെ 6-45 ഓടെ ആയിരുന്നു തീ പടർന്നത്.വിവരം അറിഞ്ഞ് ആലപ്പുഴയിൽ നിന്ന് രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. സമയോജിതമായ ഇടപെടലുകൾ കൊണ്ട് വാഹനങ്ങൾക്ക് ഒന്നും തന്നെ കേടുപാടുകൾ സംഭവിച്ചില്ല.ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം. ഓഫീസ് റൂമിലെ ഇൻറീരിയറുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ, അവിടെ സൂക്ഷിച്ചിരുന്ന ഓയിലുകൾ എന്നിവ കത്തി നശിച്ചു . ആലപ്പുഴ ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജയപ്രകാശിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എൻ. ജോജി ജോയ് ,ഫയർ ആൻ്റ് റസ്ക്യു ഓഫിസർമാരായ ശ്രീജിത്ത് ജെ.എസ്, പി.രതീഷ് , ബെഞ്ചമിൻ എ .ജെ ,അനീഷ് കെ ആർ, കണ്ണൻ റ്റി.കെ ,മുഹമ്മദ് നിയാസ്, അഞ്ജലി ,പ്രമോദ് എം.പി ,പുഷ്പരാജ് എന്നിവരാണ് രക്ഷ പ്രവർത്തനം നടത്തിയത്. 

أحدث أقدم