'വന നിയമ' ഭേദഗതി സർക്കാർ ഉപേക്ഷിക്കുന്നു'; മുഖ്യമന്ത്രി


തിരുവനന്തപുരം: വന നിയമ ഭേദഗതിയിൽ സർക്കാർ പിന്നോട്ട്. വനാതിർത്തിയിൽ ഉയർന്ന ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വന നിയമഭേഗതിക്കെതിരെ പ്രതിഷേധം ഉയർന്നതാണ് ഇക്കാര്യത്തിൽ സർക്കാർ പിന്നോട്ട് പോകുന്നത്. കർഷകർക്ക് ആശങ്കയുണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 1961ലെ വന നിയമത്തിൽ ഭേദഗതി തുടങ്ങുന്നത് 2013ലാണ്. യുഡിഎഫ് ഭരണകാലത്താണ് അത്.

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ സരോജിനിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയാണ്. വന്യജീവി ആക്രമണത്തെ പ്രതിരോധിക്കുന്നതിന് പ്രധാന തടസ്സമായി നിൽക്കുന്നത് കേന്ദ്ര നിയമമാണ്. 38863 ചതുരശ്ര മീറ്റർ ആണ് കേരളത്തിൽ വനം. ജന സാന്ദ്രതയും ഭൂമി ശാസ്ത്ര രീതികളും കണക്കിൽ എടുക്കണം എല്ലാ നിയമങ്ങളും നടപ്പാക്കേണ്ടത്. അതേസമയം,വനം സംരക്ഷിക്കപ്പെടണം. ജനങ്ങളെ ആശങ്കയിൽ ആക്കുന്ന ഒരു ഭേദഗതിയും ഈ സർക്കാരിൻ്റെ കാലത്തു ഉണ്ടാകില്ല. നിയമ ഭേദഗതി സർക്കാർ തുടരുന്നില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.മനുഷ്യ വന്യജീവി സംഘർഷത്തിൽ പ്രധാന പ്രശ്‌നമായി തുടരുന്നത് കേന്ദ്ര നിയമമാണ്. വന്യ ജീവികളെ നേരിടുന്നതിനു കേന്ദ്രം ഏർപ്പെടുത്തിയ കർശന വ്യവസ്ഥകൾ തടസ്സമാകുന്നു. സംസ്ഥാന സർക്കാരിന് നിയമം ഭേദഗതി ചെയ്യാൻ ആകില്ല.അക്രമ കാരികളായ മൃഗങ്ങളെ കൊല്ലാൻ പോലും പരിമിതമാണെന്നും പിണറായി വിജയൻ പറഞ്ഞു.



أحدث أقدم