ആക്ടീവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവുമായി രണ്ട് പേർ പിടിയിൽ...



ആക്ടീവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവുമായി രണ്ട് പേർ തിരുവനന്തപുരത്ത് പിടിയിൽ. തിരുവനന്തപുരം എക്സൈസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായത്. കരിമഠം സ്വദേശികളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളുമായ മുഹമ്മദ് റാഫി, ജിയാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റാഫി വാടകയ്ക്ക് താമസിക്കുന്ന കല്ലാട്ട്മുക്കിലെ വീട്ടിൽ നിന്ന് സ്‌കൂട്ടറിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.

أحدث أقدم