കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്നും പ്രതിനിധികൾ പൊതുചർച്ചയിൽ ആവശ്യപ്പെപ്പെട്ടു. ഒരു സ്വാധീനവുമില്ലാത്ത എൻസിപിക്ക് ഇനിയും സീറ്റ് നൽകരുത്. സിപിഎമ്മിനു 17 രക്തസാക്ഷികളുള്ള നാടാണ് കുട്ടനാട്. അവിടെ പാർട്ടിക്ക് സ്ഥാനാർഥിയെ വേണം.
കുട്ടനാടിനെ കുറിച്ചും കേരളത്തെ കുറിച്ചും ഒരു ധാരണയുമില്ലാത്ത ആളാണ് തോമസ് കെ. തോമസ്. സർക്കാർ വികസന പദ്ധതികൾ ഫോളോ അപ്പ് ചെയ്യാത്ത ആളാണ് തോമസ് തോമസെന്നും പ്രിതിനിധികൾ പറഞ്ഞു.എംഎൽഎ കരാറുകാരിൽനിന്ന് പണം വാങ്ങുന്നുണ്ടെന്നും ആരോപണമുയർന്നു. മുഖ്യമന്ത്രിയുടെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും സാന്നിധ്യത്തിലാണ് പ്രതിനിധികളുടെ വിമർശനം .
പ്രതിസന്ധി ഘട്ടത്തിൽ സിപിഎമ്മിനെ തള്ളിപ്പറയുകയും ചെയ്യുന്നതാണ് സിപിഐയുടെ രീതി.ജനങ്ങളുമായി നേരിട്ടു ബന്ധമുള്ള സിപിഐ ഭരിക്കുന്ന വകുപ്പുകളുടെ പ്രവർത്തന വൈകല്യത്തിന്റെ പേരിൽ സർക്കാരിനാകെ പഴി കേൾക്കേണ്ടി വരുന്നുവെന്നും പ്രതിനിധികൾ പറഞ്ഞു.കുട്ടനാട്ടിൽ സിപിഎമ്മുമായി അഭിപ്രായഭിന്നത ഉള്ളവരെ സിപിഐ അടർത്തിയെടുക്കുകയാണെന്നും പ്രതിനിധികൾ ആരോപിച്ചു.