അമേരിക്കയിലെ ലോസ്ആഞ്ചലസില്‍ കാട്ടുതീ പടരുന്നു: ഓസ്‌കര്‍ പുരസ്‌കാരം സംബന്ധിച്ച തീയതികള്‍ മാറിയേക്കും



ലോസ് ഏഞ്ചല്‍സിലെ ഏറ്റവും പ്രശസ്തമായ മേഖലക്ക് ഭീഷണിയായി ബുധനാഴ്ച രാത്രി ഹോളിവുഡ് ഹില്‍സില്‍ തീപിടുത്തം. അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 100,000ത്തോളം ആളുകളെ ഒഴിപ്പിച്ചു. കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഹോളിവുഡ് സെലിബ്രിറ്റികളായ ബില്ലി ക്രിസ്റ്റല്‍,മാന്‍ഡി മൂര്‍, പാരിസ് ഹില്‍ട്ടണ്‍, കാരി എല്‍വെസ് എന്നിവര്‍ക്ക് തീപിടിത്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ ഓസ്‌കാര്‍ നോമിനേഷന്‍ തിയതിയില്‍ മാറ്റം. നോമിനേഷനുകള്‍ ഈ മാസം 19ന് പ്രഖ്യാപിക്കും. തീരുമാനം ലോസ് ഏഞ്ചല്‍സിലെ കാട്ടുതീ വ്യാപനത്തെ തുടര്‍ന്ന്. നേരത്തെ ജനുവരി 17നാണ് നോമിനേഷനുകള്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നത്. മാര്‍ച്ച് 2ന് ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററില്‍ നടക്കുന്ന 2025 ലെ ഓസ്‌കാര്‍ ചടങ്ങിന് കോനന്‍ ഒബ്രിയന്‍ ആതിഥേയത്വം വഹിക്കും.
أحدث أقدم