ബസിലെ സ്ഥിരം യാത്രക്കാരിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍. മേപ്പയ്യൂര്‍ കരുവുണ്ടാട്ട് സ്വദേശി കിഷക്കയില്‍ പ്രഭീഷിനെയാണ് (38) പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. വടകര – പയ്യോളി – പേരാമ്പ്ര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് പ്രഭീഷ്. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടച്ച് ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചു എന്നതാണ് കേസ്. പയ്യോളി കോടതിയില്‍ ഹാജരാക്കിയ പ്രഭീഷിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍...
Kesia Mariam
0
Tags
Top Stories