പൂച്ച രാജിക്കത്തയച്ചു, യുവതിയുടെ ജോലിയും പോയി ബോണസും പോയി ! ! പൂച്ചപ്രേമിയായ യുവതിക്ക് വളർത്തുപൂച്ച കൊടുത്തത് എട്ടിന്‍റെ പണി സംഭവം ഇങ്ങനെ



പൂച്ചപ്രേമിയായ യുവതിക്ക് വളർത്തുപൂച്ച കൊടുത്തത് എട്ടിന്‍റെ പണി. ജോലി രാജിവയ്ക്കാൻ ആലോചിച്ചിരുന്ന ഇരുപത്തഞ്ചുകാരി അതിനായി ലാപ്ടോപ്പിൽ രാജിക്കത്ത് തയാറാക്കി വച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിരുന്നില്ല.

അങ്ങനെയിരിക്കെയാണ് അവരുടെ ഒമ്പത് വളർത്തുപൂച്ചകളിൽ ഒരെണ്ണം മേശപ്പുറത്തേക്ക് ചാടിക്കയറുകയും, അബദ്ധത്തിൽ സെന്‍റ് ബട്ടണിൽ കാൽ അമരുകയും ചെയ്തത്. ചൈനയിലെ ചോങ്‌ക്വിങ്ങിലാണ് സംഭവം.

തന്‍റെ രാജിക്കത്ത് കമ്പനിയിലേക്ക് പോയ വിവരം യുവതിയൊട്ട് അറിഞ്ഞതുമില്ല. പിന്നീട് വീട്ടിലെ സിസിടിവി ക്യാമറയിൽ നിന്നാണ് സംഭവം മനസിലാകുന്നത്
أحدث أقدم