കോഴിക്കോട് : ഭൂമി റിസർവ്വെ നടത്തുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടയിൽ ഫസ്റ്റ് ഗ്രേഡ് സർവേയർ പിടിയിലായി.റവന്യൂ വകുപ്പിൽ ഫസ്റ്റ് ഗ്രേഡ് സർവേയർ ആയിജോലി ചെയ്യുന്ന മുഹമ്മദ് ആണ് പിടിയിലായത്.
ഉള്ളിയേരി ഡിജിറ്റൽ സർവേ ഓഫീസിൽ നിന്നും അഞ്ചേക്കർ 45 ഭൂമി റിസർവ്വെ നടത്തുന്നതുമായി ബന്ധപ്പെട്ട് 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ ആദ്യ ഗഡുവായ പതിനായിരം രൂപ എത്തിക്കാൻ ആവശ്യപ്പെട്ടു.
പരാതിക്കാരനിൽ നിന്നും പതിനായിരം രൂപ വാങ്ങുന്നതിനിടയിലാണ് വിജിലൻസിന്റെ പിടിയിലായത്.