ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്...


ആലുവ എടയപ്പുറത്ത് ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്. എടയപ്പുറംക്കാരിയായ നയനക്കാണ് തലയ്ക്ക് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടയപ്പുറം നേച്ചര്‍ കവലയിലെ വളവ് തിരിക്കുന്നതിനിടെ വാതില്‍ തുറന്ന് കുട്ടി തെറിച്ചുവീഴുകയായിരുന്നു.

ബസുകളുടെ മത്സരയോട്ടമാണ് അപകടങ്ങളുണ്ടാകുന്നതെന്നും വാതില്‍ ശരിയായി അടയ്ക്കാന്‍ പോലും ബസ് ജീവനക്കാര്‍ കൂട്ടാക്കുന്നില്ലെന്നും മറ്റ് യാത്രക്കാര്‍ ആരോപിച്ചു. തിരക്കിട്ട് പോകുന്നതിനിടെ ശരിയായ രീതിയിൽ ഡോറുകള്‍ അടക്കുന്നില്ലെന്നും ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു.
أحدث أقدم