മൂകാംബിക ക്ഷേത്രത്തിലെ തന്ത്രി കുഴഞ്ഞു വീണ് മരിച്ചു…



കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഇരുപതു വർഷക്കാലം തന്ത്രിയും മുഖ്യ അർച്ചകനുമായിരുന്നു. ഇന്ന് ഉച്ചയോടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 64 വയസായിരുന്നു. ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അംഗമായിരുന്നു. നിലവിലെ തന്ത്രിയും മുഖ്യ അർച്ചകനുമായ നിത്യാനന്ദ അഡിഗയുടെ പിതാവാണ്.
أحدث أقدم