ജൂൺ മുതൽ എയർ കേരള എയർലൈൻസ് സർവീസ് ആരംഭിക്കും


കണ്ണൂർ: കുറഞ്ഞ ചിലവിൽ വിമാന യാത്രയെന്ന സ്വപ്നം പൂവണിയുന്നു. പുതുവർഷത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ തയ്യാറെടുക്കുകയാണ് എയർ കേരള എയർലൈൻ. മുതൽ എയർ കേരളാ എയർലൈൻസ് സർവീസ് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട വിമാന കമ്പനി കണ്ണൂർ രാജ്യാന്തര വിമാനത്താവളവുമായി കരാറിൽ ഒപ്പുവെച്ചു.

പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂരിൽ നിന്ന് ഒന്നര മണിക്കൂർ ദൂരത്തിലായിരിക്കും സർവീസുകൾ ആരംഭിക്കുക. പിന്നീട് വിമാനങ്ങളുടെ ലഭ്യതയ്ക്കനുസരിച്ച് കൂടുതൽ പ്രതിദിന സർവീസുകൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തിൽ എടിആർ വിമാനങ്ങൾ പ്രയോജനപ്പെടുത്തി ആഭ്യന്തര സർവീസുകളും പിന്നീട് സിംഗിൾ- അയൽ ജെറ്റ് വിമാനങ്ങൾ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളും ആരംഭിക്കാൻ പദ്ധതിയുണ്ട്. ഫ്രാങ്കോ-ഇറ്റാലിയൻ വിമാന നിർമ്മാതാക്കളായ എടിആറിൽ നിന്ന് മൂന്ന് ഇരട്ട എഞ്ചിൻ ടർബോപ്രോപ്പ് വിമാനങ്ങൾ വാങ്ങാൻ എയർ കേരള കരാറിലെത്തിയിട്ടുണ്ട്. 2026ൽ കരാറിൽ നിന്ന് വിദേശ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യം. ഇത് മുന്നോടിയായി നാരോ ബോഡി എയർക്രാഫ്റ്റുകൾ സ്വന്തമാക്കും.

വ്യോമയാന രംഗത്തേക്കുള്ള തുടക്കമെന്ന നിലയിൽ കണ്ണൂരിൽ ബേസ് സ്ഥാപിക്കുന്നതിന് എയർ കേരളയ്ക്ക് എല്ലാ പിന്തുണയും എയർപോർട്ട് മാനേജ്മെൻ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കമ്പനി അഫി അഹമ്മദ് പറഞ്ഞു. എയർ കേരളയുടെ പ്രവർത്തനത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രധാന പങ്കുവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എയർ കേരളയുമായുള്ള സഹകരത്തോടെ ഈ വർഷം വലിയ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

أحدث أقدم