ഹൈമാസ് ലൈറ്റ് കണ്ണടച്ചു ! കാഞ്ഞിരപ്പാറ ജംഗ്ഷൻ ഇരുട്ടിൽ... പന്തം കത്തിച്ച് പ്രതിഷേധിച്ച് ഓട്ടോറിക്ഷാ സുഹൃത്തുക്കളും ,വ്യാപാരികളും പരിസരവാസികളും




കോട്ടയം :  ചങ്ങനാശ്ശേരി- വാഴൂർ റോഡിലുള്ള  കാഞ്ഞിരപ്പാറ വളരെ അപകട  സാധ്യതയുള്ള ജംഗ്ഷനാണ്..കങ്ങഴ പഞ്ചായത്തിന്റെ 2, 3 വാർഡുകളുടെ  അതിർത്തി പ്രദേശമാണ് കാഞ്ഞിരപ്പാറ ജംഗ്ഷൻ.കാഞ്ഞിരപ്പാറയിൽ നിന്നും കാനത്തിലേക്കുള്ള വഴി തിരയുന്ന ജംഗ്ഷനാണ് ഇവിടം 
  അപകടങ്ങൾ പതിവാണ്. ഈ  കാഞ്ഞിരപ്പാറ ജംഗ്ഷനിൽ 
നിലവിൽ ഒരു ഹൈമാസ്റ്റ് ലൈറ്റ് ഉണ്ടെങ്കിലും നാലു മാസത്തിലേറെയായി പ്രവർത്തനക്ഷമമല്ല  രാത്രിയായാൽ നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നു പോകുന്ന ഈ അപകട വളവിൽ  രാത്രിയായാൽ  അല്പം പോലും വെളിച്ചമില്ലാത്ത ദയനീയവും അപകടകരവുമായ അവസ്ഥയാണ് ഇപ്പോൾ  നിലവിലുള്ളത്. കഴിഞ്ഞദിവസം ഒരു കാർ ഒരു ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയി വെളിച്ചമില്ലാത്തതിനാൽ വളരെ വൈകിയാണ് അപകടം പറ്റിയ ആളെ കാണുകയുംആശുപത്രിയിൽ എത്തിക്കുവാനും സാധിച്ചത് 
നിരവധി തവണ   ഈ വിഷയത്തിന്മേൽ നടപടിയെടുക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടിട്ടും ഇതുവരെയും ഒരു അനുകൂല നടപടിയും  എടുത്തിട്ടില്ല എന്നതാണ് യാഥാർത്ഥ്യം അധികാരികളുടെ പുറം തിരിഞ്ഞ സമീപനത്തിൽ സൂചനാ പ്രതിഷേധം എന്ന നിലയിൽ ഇന്ന് വൈകിട്ട് 8:30 ഓടെ 
 സ്ഥല നിവാസികളും യാത്രക്കാരും വ്യാപാരികളും ഓട്ടോറിക്ഷ സുഹൃത്തുക്കളും  ചേർന്ന്  പന്തം കൊളുത്തി പ്രതിഷേധിച്ചു 

 ഈ പ്രതിഷേധത്തിലൂടെ  അധികാരികളുടെ കണ്ണ് തുറക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ സമരവുമായി അധികാരികൾക്ക് മുമ്പിൽ എത്തുമെന്ന് ഇവർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
أحدث أقدم