തൃശ്ശൂർ : പീച്ചി റോഡിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. മാരായ്ക്കൽ സ്വദേശി പ്രജോദ് ,പീച്ചി സ്വദേശികളായ രാഹുൽ, പ്രിൻസ് എന്നിവർക്കാണ് വെട്ടേറ്റത്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രജോദിന്റെ പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റി.പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വാക്കു തർക്കത്തെ തുടർന്നാണ് യുവാക്കൾ ചേരിതിരിഞ്ഞ് ആക്രമണം നടത്തിയത്.പീച്ചി പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.