പ്രണയം പരാജയപ്പെട്ടു: യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി



യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രണയം വിജയിക്കാത്തതുമായി ബന്ധപ്പെട്ടാണ് തൂങ്ങിമരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തെങ്ങിന്‍കോണം പുത്തന്‍വീട്ടില്‍ മനോഹരന്‍ -രാഗിണി ദമ്പതികളുടെ മകന്‍ രാജീവ്(19) ആണ് മരണപ്പെട്ടത്. വെള്ളറട പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സഹോദരങ്ങള്‍ മഹേഷ്, റ്റോണി, ബ്‌റോണി. പ്രാര്‍ത്ഥന തിങ്കള്‍ രാവിലെ 9 ന്.

أحدث أقدم