സ്ത്രീകളോട് കൊഞ്ചൽ.. വന്ദേഭാരതിൽ യാത്രക്കാർ തമ്മിൽ ഏറ്റുമുട്ടി.. മൂക്കിടിച്ച് തകർത്തു.. ഒടുവിൽ ചെങ്ങന്നൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു



വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാർ തമ്മിൽ കയ്യാങ്കളി. കാസർ​ഗോഡ്- തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിലാണ് സംഭവം. ഏറെ നേരം തുടർന്ന കയ്യാങ്കളി കൃത്യസമയത്തെത്തി നിയന്ത്രിക്കാൻ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. കുട്ടികൾ ഉൾപ്പടെ ഉണ്ടായിരുന്ന ട്രെയിനിൽ രണ്ട് യാത്രക്കാർ തമ്മിലായിരുന്നു അടിയുണ്ടായത്.ഇതിൽ ഒരാളുടെ മൂക്ക് പൊട്ടി രക്തസ്രാവം ഉണ്ടായി. കണ്ണൂർ സ്വദേശിയായ ബ്രി​ജേഷ് സത്രീകളോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു കയ്യാങ്കളി. ഏറ്റുമുട്ടിയ യാത്രക്കാരെ ഒടുവിൽ ചെങ്ങന്നൂർ പൊലീസിന് കൈമാറി. മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


أحدث أقدم