കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർത്ഥ പ്രയോഗം: റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്; ഒന്നാംപ്രതി അരുൺകുമാർ


സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിലെ ദ്വയാർത്ഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്സോ കേസ്.റിപ്പോർട്ടർ ചാനലിൻ്റെ കണ്‍സല്‍ട്ടിങ്ങ് എഡിറ്റർ അരുണ്‍ കുമാറാണ് ഒന്നാം പ്രതി.റിപ്പോർട്ടർ ശഹബസാണ് രണ്ടാം പ്രതി. കേസില്‍ ആകെ 3 പ്രതികളാണ് ഉള്ളത്.

തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് ആണ് കേസ് എടുത്തത്. തിരുവനന്തപുരം ജില്ലാ ശിശു ക്ഷേമ സമിതി ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. നേരത്തെ, സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

സംസ്ഥാന സ്കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തില്‍ ഡോ. അരുണ്‍കുമാർ സഭ്യമല്ലാത്ത ഭാഷയില്‍ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വമേധയാ കേസെടുത്തതെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ കെ വി മനോജ്കുമാർ അറിയിച്ചു.


أحدث أقدم