തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി ആതിരയാണ് (30) മരിച്ചത്. ചൊവ്വാഴ്ച രാവിലെ അമ്പലത്തില്‍ പൂജയ്ക്ക് പോയ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. യുവതി കുട്ടികളെ രാവിലെ സ്കൂളില്‍ വിട്ടിരുന്നു. അതേസമയം, ആതിരയുടെ സ്കൂട്ടര്‍ കാണാനില്ല.
യുവതിയുമായി ഇന്‍സ്റ്റഗ്രാമില്‍ സൗഹൃദമുള്ള യുവാവിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. എറണാകുളം സ്വദേശിയായ ഇയാൾ രണ്ടുദിവസം മുമ്പ് വീട്ടില്‍ വന്നിരുന്നുവെന്നാണ് സൂചന.