കായംകുളം മകൻ്റെ യു പ്രതിഭയുടെ കഞ്ചാവ് കേസിൽ ഒന് പതാം പ്രതിയായതില്‍ എക്സൈസിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാന് . കുട്ടികൾ പുകവലിച്ചതിനാണോ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് സജി ചെറിയാൻ ചോദിച്ചു. പ്രതിഭയിൽ പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു സജി ചെറിയാൻ്റെ പരാമർശം. പുകവലിക്കുന്നത് മഹാ അപരാധമാണോ? ചെയ്തെങ്കിൽ തെറ്റാണ്. ജയിലില്‍ കിടന്നപ്പോഴും താനും പുകവലിക്കുമായിരുന്നു. ദിവസവും ഒരു കെട്ട് ബീഡി വലിക്കുന്ന ആളാണ് എം ടി വാസുദേവൻ നായർ എന്നും സജി ചെറിയാൻ പറഞ്ഞു.
എൻ്റെ മകൻ പോളിടെക്നിക്കിൽ പഠിക്കുകയാണ്. കുട്ടികൾ കൂട്ടുകൂടണ്ടേ. ഇച്ചിരി വർത്തമാനം പറഞ്ഞു. ആരോ വന്നു പിടിച്ചു. ആ കുട്ടി എന്തെങ്കിലും മോശം കാര്യം ചെയ്തുവെന്നൊന്നും ഒരു കേസിലും ഇല്ല. എഫ്ഐആർ ഞാൻ വായിച്ചു. പുക വലിച്ചു എന്നാണ്. ഞാൻ പുകവലിക്കുന്നയാളാണ്. വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കും. പറയാന്‍ പേടിയൊന്നുമില്ല.പുകവലിക്കുന്നത് മഹാ അപരാധമാണോയെന്ന് മന്ത്രി ചോദിച്ചു.പുക വലിച്ചതിന് ജാമ്യമില്ലാത്ത വകുപ്പ് എന്തിനാണ് ഇടുന്നതെന്നും സജി ചെറിയാന് ചോദിച്ചു. നമ്മുടെ കുഞ്ഞുങ്ങൾ വർത്തമാനം പറഞ്ഞ് അവിടെ ഇരുന്നു. ഈ ഇരിക്കുന്നവന്മാർ ചെയ്ത കാര്യങ്ങൾ കൂട്ടിവെച്ചാൽ പുസ്തകം എഴുതാം. കുട്ടികൾ കമ്പനിയടിക്കും. വർത്തമാനം പറയും. ഇടയ്ക്ക് ഒരു പുകവലിക്കും അതിനെന്താ. ചെയ്തിട്ടുണ്ടെങ്കിൽ തെറ്റ്. മഹാ അപരാദമാണെന്ന് പറയരുത്. ഇങ്ങനെയൊരു അതിന് പ്രതിഭ എന്താണെന്നും സജി ചെറിയാൻ ചോദിച്ചു.
അവർ ഒരു സ്ത്രീയല്ലേ? ആ പരിഗണന കൊടുക്കണ്ടേ? അവരുടെ കുട്ടിയെപ്പറ്റി അനാവശ്യം പറയുന്നു. അതിന് പ്രതികരണം നടത്താം. അവർ ഒരു അമ്മയല്ലേ? സ്വാഭാവികമായി എന്നും മന്ത്രി പറഞ്ഞു.. യു പ്രതിഭ നിയമസഭയിലെ മികച്ച സാമാജികയാണെന്നും അതാണ് പ്രതിഭയ്ക്ക് പാർട്ടി വീണ്ടും അവസരം നൽകിയതെന്നും മന്ത്രി പറഞ്ഞു. കേസിൽ ആദ്യമായിട്ടാണ് പാർട്ടിയിൽ നിന്ന് പ്രതികരണവുമായി ഒരു നേതാവ് രംഗത്തെത്തിയിരിക്കുന്നത്.