തൃണമൂൽ അംഗത്വം സ്വീകരിച്ചിട്ടില്ല, പാര്‍ട്ടിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കും; പി വി അൻവർ



കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്നും കേരളത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുമെന്നും പി വി അന്‍വര്‍ . പാര്‍ട്ടിയുടെ അംഗത്വം സ്വീകരിക്കുന്നതിന് നിയമപരമായ ചില തടസങ്ങളുണ്ട്. നിയമവിദഗ്ധരുമായി സംസാരിച്ച ശേഷം അംഗത്വം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

സ്വകാര്യ ഓപ്പറേഷനിലൂടെയാണ് തൃണമൂലിന്റെ ഭാഗമായതെന്നും പി വി അന്‍വര്‍ പറഞ്ഞു. ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുമായി കൊല്‍ക്കത്തയിലെ തൃണമൂല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടി പ്രവേശനത്തിന് മുന്നോടിയായി പാര്‍ട്ടി അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു. ജനക്ഷേമത്തിന് തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

أحدث أقدم