സിപിഐഎമ്മിന് നിർണായകം; രഹസ്യമൊഴി നൽകാൻ കലാ രാജു കോടതിയിൽ…



കൊച്ചി : കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജു രഹസ്യമൊഴി നൽകാൻ കോടതിയിൽ എത്തി. കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ആണ് ഹാജരായത്. സിപിഐഎമ്മിന് എതിരെ നി‍ർണായക മൊഴി നൽകാനാണ് സാധ്യത.

അതേസമയം കൂത്താട്ടുകുളം പൊലീസ് സ്റ്റേഷന്‍ ഉപരോധവുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഭീഷണിപ്പെടുത്തല്‍, പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, കൃത്യനിര്‍വ്വഹണം തസ്സപ്പെടുത്തല്‍ എന്നിവ ആരോപിച്ചാണ് കേസ്.

أحدث أقدم