നെടുമങ്ങാട് അപകടത്തിൽപെട്ട ടൂറിസ്റ്റ് ബസിൻ്റെ ഫിറ്റ്നസും ആർസിയും റദ്ദാക്കി. ഇന്നലെ രാത്രിയാണ് വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇരിഞ്ചയത്ത് വെച്ച് അപകടത്തിൽപെട്ടത്. അപകടത്തിൽ 60 വയസുള്ള ദാസിനി മരിച്ചിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റശേഖരമംഗലം സ്വദേശി അരുൾ ദാസ് (34) ആണ് അറസ്റ്റിൽ ആയത്. അലക്ഷ്യമായി വാഹനം ഓടിച്ച് ജീവൻ നഷ്ടപ്പെടുത്തിയതിനാണ് കേസെടുത്തത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നു.
നെടുമങ്ങാട് അപകടം: കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
Kesia Mariam
0
Tags
Top Stories