വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു; യുവാവ് പിടിയിൽ



ഒറ്റപ്പാലത്ത് വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ യുവാവ് പിടിയിൽ. ചുനങ്ങാട് വാണി വിലാസിനി മനയങ്കത്ത് നീരജിനെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ നിർമ്മാണത്തിലിരുന്ന വീട്ടിലേക്കാണ് ഇയാൾ പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവത്തിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. പുലർച്ചെ 2.30നാണ് ആക്രമണം ഉണ്ടായത്.

നിർമ്മാണം പുരോഗമിക്കുന്ന വീടിന് സമീപം കുളം കുഴിക്കാൻ എത്തിയ കോഴിക്കോട് സ്വദേശികളായ ജിഷ്ണുവും പ്രജീഷും നിർമ്മാണത്തിലിരിക്കുന്ന വീടിൻറെ പൂമുഖത്ത് കിടന്നുറങ്ങുന്നുണ്ടായിരുന്നു. ഇവർക്ക് മുകളിലേക്കാണ് യുവാവ് പെട്രോൾ ബോംബ് എറിഞ്ഞത്. ശബ്ദം കേട്ട് അടുത്തുളളവർ ഓടി കൂടി. ഈ സമയം പ്രതി നീരജ് ഓടി രക്ഷപ്പെട്ടു. ജിഷ്ണുവിനെയും പ്രജീഷിനെയും ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

أحدث أقدم