തുളസിത്തറയിൽ സാമൂഹ്യവിരുദ്ധ പ്രവൃത്തി…ഹോട്ടൽ അടച്ചുപൂട്ടാൻ നടപടി…



തുളസിത്തറയിൽ സാമൂഹ്യവിരുദ്ധ പ്രവൃത്തി ചെയ്ത യുവാവിന്റെ ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കാൻ നീക്കമെന്ന് റിപ്പോർട്ട്. സാമൂഹ്യവിരുദ്ധ പ്രവൃത്തി ചെയ്ത ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള നാഷണൽ പാരഡൈസ് ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കാനാണ് ഗുരുവായൂർ മുനിസിപ്പാലിറ്റിയുടെ നീക്കം. ഇതിനായി ​ഹോട്ടലുടമക്ക് ന​ഗരസഭ കാരണംകാണിക്കൽ നോട്ടീസ് നൽകി.

2024-25 വർഷത്തിൽ ഹോട്ടലിന്റെ ലൈസൻസ് പുതുക്കിയിരുന്നില്ല. അതിനാൽ, ഹോട്ടൽ അടച്ച് പൂട്ടുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ 48 മണിക്കൂറിനകം അറിയിക്കണമെന്ന് നോട്ടീസിൽ പറയുന്നു. ഉടമക്കെതിരെ കേസെടുത്ത് അന്വേഷണം നടക്കുന്നതിനാലും ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് അപായസാധ്യതയുള്ളതിനാലും അനുവദിക്കപ്പെട്ട ലൈസൻസ് പുനഃപരിശോധിക്കപ്പെടേണ്ട സാഹചര്യമുണ്ടെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

പാരഡൈസ് ഹോട്ടലുടമയായ ഹക്കീം ആഴ്ച്ചകൾക്ക് മുമ്പാണ് തുളസിത്തറയിൽ സാമൂഹ്യവിരുദ്ധ പ്രവൃത്തി ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ 25 വർഷമായി മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഇയാൾ ​ഗുരുവായൂരിൽ ഹോട്ടൽ നടത്തുന്നത് ആളുകൾ ആശങ്കയോടെ ചൂണ്ടിക്കാട്ടിയതോടെയാണ് ഹോട്ടലിനെതിരെ നടപടി സ്വീകരിക്കാൻ ​ഗുരുവായൂർ മുനിസിപ്പാലിറ്റി അധികൃതർ നിർബന്ധിതരായത്.


        

أحدث أقدم