പിവി അൻവർ എംഎൽഎയുടെ അറസ്റ്റ് കർഷക സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. ഒരു സഹോദരന്റെ മരണത്തിൽ പ്രതിഷേധിച്ചതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആന കൊന്നതിനും കേസില്ല. പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കുന്നു. ഇത് അന്യായമാണെന്നും ബിഷപ്പ് പറഞ്ഞു. കർഷക സംഘടനകളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും റെമിജിയോസ് ഇഞ്ചനാനിയിൽ അറിയിച്ചു.