ആലപ്പുഴയിൽ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറ്റുന്നു...



ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറ്റുന്നു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കാണ് മാറ്റുന്നത്. വിദഗ്ദ സംഘത്തിന്റെ നിർദേശപ്രകാരമാണ് തീരുമാനം. ‍വെന്റിലേറ്റർ സഹായത്തോടെയുള്ള ആംബുലൻസിലായിരിക്കും കുഞ്ഞിനെ കൊണ്ടുള്ള യാത്ര. കുഞ്ഞിൻ്റെ ചികിത്സക്കാവശ്യമുള്ള മുഴുവൻ ചെലവും സർക്കാർ വഹിക്കും. അതേസമയം, കുഞ്ഞിൻ്റെ ആരോ​ഗ്യാവസ്ഥ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 

أحدث أقدم