സുഭാഷ് ചന്ദ്രബോസിന്റെ മരണത്തീയതി പരാമർശിച്ചു.. രാഹുൽ ഗാന്ധിക്കെതിരെ കേസ്….




നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണത്തീയതി പരാമർശിച്ച രാഹുൽ ഗാന്ധിക്കെതിരെ കേസ്.ജനുവരി 23ാം തീയതി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷിക ദിനത്തിലാണ് രാഹുൽ ഗാന്ധി സുഭാഷ് ചന്ദ്രബോസിനെ അനുസ്മരിച്ച് പോസ്റ്റിട്ടത്. അഖില ഭാരതീയ ഹിന്ദു മഹാസഭ നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി. രാഹുലിന്റെ പരാർമശം വന്നതിന് പിന്നാലെ നേതാജിയുടെ കൊൽക്കത്തയിലെ കുടുംബ വീടിന് സമീപം ഹിന്ദുമഹാസഭ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.

സുഭാഷ് ചന്ദ്ര ബോസിന്റ ജന്മദിനമായ ജനുവരി 23ന് രാഹുൽ ഗാന്ധി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിന്റെ കൂടെയുള്ള പോസ്റ്ററിൽ നേതാജിയുടെ മരണ തീയതിയായി 1945 ആഗസ്ത് 18 എന്ന് ചേർത്തിരുന്നു. എന്നാൽ, സോവിയറ്റ് അധീന പ്രദേശത്ത് യാത്രക്കായി നേതാജി വിമാനം കയറി ദിവസം മാത്രമാണ് ആഗസ്റ്റ് 18.ആഗസ്റ്റ് 18ാം തീയതിയാണ് സുഭാഷ്ചന്ദ്രബോസിനെ കാണാതായ അദ്ദേഹത്തിന്റെ യഥാർഥ മരണതീയതി വ്യക്തമല്ല. അതേസമയം, രാഹുലിന്റെ പ്രസ്താവനക്കെതിരെ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ തന്നെ രംഗത്തെത്തി. ഫോർവേഡ് ബ്ലോക്കും തൃണമൂൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തവുമാണ് വിമർശനം ഉന്നയിച്ചത്
أحدث أقدم