ലോറിയിൽ നിന്ന് മരത്തടികൾ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. മലപ്പുറം തുവ്വൂർ സ്വദേശി ഷംസുദീൻ (54) ആണ് മരിച്ചത്. തുവ്വൂർ ഐലാശ്ശേരിയിൽ ഇന്ന് രാവിലെ 9മണിയോടെയാണ് സംഭവം. മരമില്ലിലേക്ക് ലോറിയിൽ കൊണ്ടുവന്ന മരം ഇറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.