“കിഡ്നി വരെ അടിച്ചുകൊണ്ട് പോയി” ഭർത്താവിന്റെ കിഡ്നി വിറ്റ് കിട്ടിയ 10 ലക്ഷം രൂപയുമായി ഭാര്യ കാമുകനൊപ്പം പോയി





“കിഡ്നി വരെ അടിച്ചുകൊണ്ട് പോയി” എന്ന ഡയലോ​ഗ് പലപ്പോഴും നമ്മൾ ഉപയോ​ഗിക്കാറുണ്ടായിരിക്കും. പക്ഷേ അങ്ങനെ സംഭവിച്ചാലോ ? പശ്ചിമബം​ഗാളിലെ ഹൗറ സ്വദേശിയായ യുവാവിന്റെ ജീവിതത്തിൽ ഈ വരിക്ക് ഇന്ന് ഏറെ പ്രാധാന്യമുണ്ട്.

 ഭാര്യയുടെ നിർബന്ധപ്രകാരമായിരുന്നു ഹൗറ സ്വദേശിയായ യുവാവ് തന്റെ വൃക്ക വിൽക്കാൻ തീരുമാനിക്കുന്നത്. പത്ത് വയസുകാരിയായ മകളുടെ പഠനത്തിനും ഭാവിയിൽ നടക്കാനിരിക്കുന്ന വിവാഹത്തിനും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും വേണ്ടിയാണ് ഭാര്യ വൃക്ക വിൽക്കാൻ ആവശ്യപ്പെട്ടത്. കുറഞ്ഞത് പത്ത് ലക്ഷം രൂപയ്ക്ക് എങ്കിലുമായിരിക്കണം ‘കച്ചവട’മെന്നും ഭാര്യ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൗറ സ്വദേശികളായ ദമ്പതികൾ ഉപഭോക്താവിനെ തിരഞ്ഞത് ഒരു വർഷത്തോളമാണ്.
 നീണ്ട കാലത്തിനെ തിരച്ചിലിനൊടുവിൽ മൂന്ന് മാസങ്ങൾക്ക് മുൻപാണ് തങ്ങൾക്ക് യോജിച്ച ഉപഭോക്താവിനെ ദമ്പതികൾക്ക് ലഭിച്ചത്. ശസ്ത്രക്രിയയും ചികിത്സയും പൂർത്തിയായ യുവാവ് കുടുംബത്തെ ഭദ്രമാക്കിയെന്ന് വിശ്വസിച്ചെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു. വൃക്ക വിറ്റ് ലഭിച്ച പത്തു ലക്ഷം രൂപയുമായി ഭാര്യ ഫേസ്ബുക്കിൽ നിന്നും പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടി!

സംഭവമറിഞ്ഞ് ഭർത്താവും മകളും ഭർതൃപിതാവും മാതാവും യുവതിയെ കാണാനെത്തിയെങ്കിലും അവരോട് പ്രതികരിക്കാതെ യുവതി മുഖം തിരിക്കുകയായിരുന്നു. തനിക്ക് കാമുകനൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും വിവാഹമോചനത്തിനുള്ള നോട്ടീസ് വൈകാതെ അയയ്ക്കുമെന്നുമായിരുന്നു യുവതിയുടെ പ്രതികരണം.
രാജ്യത്ത് അവയവ വിൽപനയ്ക്ക് 1994 മുതൽക്കേ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കെഡാവർ ദാതാക്കളുടെ കുറവും ആരോ​ഗ്യ മേഖലയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ ഒത്തുകളിയുമെല്ലാം മൂലം ഇന്ത്യയിൽ ഇപ്പോഴും ഇത്തരം അവയവ കച്ചവടങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്
أحدث أقدم