കാണാതായ യുഎസ് വിമാനം മഞ്ഞുപാളികളിൽ തകർന്ന നിലയിൽ കണ്ടെത്തി; 10 പേർ മരിച്ചു


 
വാഷിങ്ടൺ: അലസ്കയ്ക്ക് മുകളിൽ വച്ച് കാണാതായ യുഎസിന്‍റെ യാത്രാവിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തി. നോമിലേക്കുള്ള യാത്രാ മധ്യേ തകർന്നു വീണ വിമാനം അലാസ്കയുടെ പടിഞ്ഞാറൻ മഞ്ഞു പാളികളിൽ നിന്നാണ് കണ്ടെത്തിയത്. 9 യാത്രക്കാരും പൈലറ്റുമുൾപ്പെടെ 10 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
വ്യാഴാഴ്ച യൂനലക്ലിറ്റിൽ നിന്നാണ് വിമാനം യാത്ര ആരംഭിച്ചത്. പ്രദേശത്ത് ചെറിയ തോതിൽ മഞ്ഞു വീഴ്ച ഉണ്ടായിരുന്നു എന്നതിനപ്പുറം അപകട കാരണം വ്യക്തമല്ല. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു വിമാനത്തിന്‍റെ സിഗ്നൽ നഷ്ടമായത്
أحدث أقدم