വരിക്കാംകുന്നു പള്ളിയിലെ സംഘർഷം; വൈദീകന്റെ മുഖത്ത് പേപ്പർ സ്പ്രേ അടിച്ചു! 11 പേർക്കെതിരെ കേസെടുത്ത് പോലീസ്




കോട്ടയം: എറണാകുളം-അങ്കമാലി അതിരൂപതിയിൽപെട്ട വരിക്കാംകുന്ന് പളളിയിൽ കഴിഞ്ഞ ദിവസമാണ് ഇടവക വിശ്വാസികൾ പരസ്പരം ഏറ്റുമുട്ടിയത്.

സംഘർഷം നടത്തിയവർ വൈദികന് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചെന്ന് എഫ്ഐആർ. ഫാദർ ജോൺ തോട്ടുപുറം നൽകിയ പരാതിയിൽ 11പേർ‌ക്കെതിരെ കേസ്.
കുർബാനയ്ക്കിടെ വിമത വിഭാ​ഗം പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് ഫാദർ ജോൺ തോട്ടുപുറത്തിന് നേരെ ആക്രമണമുണ്ടായത്. തുടർന്ന് വിശ്വാസികൾ പരസ്പരം ഏറ്റുമുട്ടി. മുൻ വികാരി ജെറിൻ പാലത്തിങ്കലിന്റെ നേതൃത്വത്തിലാണ് സംഘർഷമെന്ന് ഔദ്യോ​ഗിക വിഭാ​ഗം ആരോപണം ഉയർത്തിയിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് എത്തി പളളി പൂട്ടിച്ചിരുന്നു.
أحدث أقدم