കോട്ടയത്ത് 12 വയസുകാരനെ കാണാനില്ലെന്ന് പരാതി...



കോട്ടയത്ത് പന്ത്രണ്ട് വയസുകാരനെ കാണാനില്ലെന്ന് പരാതി. കുറിച്ചിയിലാണ് സംഭവം. ചാമക്കുളം ശശിഭവനില്‍ സനുവിന്റെയും ശരണ്യയുടെയും മകന്‍ അദ്വൈദിനെയാണ് കാണാതായത്.

രാവിലെ ആറ് മണിയോടെ ട്യൂഷനായി കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നു. എന്നാല്‍ ട്യൂഷന്‍ സെന്ററില്‍ കുട്ടി എത്തിയിരുന്നില്ല. ട്യൂഷന്‍ സെന്ററിലുള്ളവര്‍ അറിയിച്ചതിനെ തുടര്‍ന്ന് മാതാവ് ചിങ്ങവനം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടി വിദേശത്തുള്ള പിതാവിന് വാട്‌സ്ആപ്പില്‍ ഗുഡ് ബൈ എന്ന് മെസേജ് അയച്ചതായി കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് അദ്വൈദ് കൃഷ്ണപുരം ഭാഗത്തേയ്ക്ക് പോയതായി കണ്ടെത്തിയിട്ടുണ്ട്. ആനപ്രേമിയായ കുട്ടി കൃഷ്ണപുരം ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്ന സാഹചര്യത്തില്‍ അതില്‍ പങ്കെടുക്കാന്‍ പോയതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൃഷ്ണപുരം ഭാഗത്തും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

أحدث أقدم