പൂമ്പാറ്റയുടെ ജഡം ശരീരത്തിൽ കുത്തിവച്ച 14-കാരൻ മരിച്ചു…



ബ്രസീലില്‍ പൂമ്പാറ്റയുടെ അവശിഷ്ടം സ്വന്തം ശരീരത്തില്‍ കുത്തിവച്ച 14 -കാരന്‍ മരിച്ചു.  ഡേവി ന്യൂൺസ് മൊറേറ എന്ന കൌമാരക്കാരനാണ് മരിച്ചതെന്ന് ബ്രസീലിയന്‍ പോലീസ് അറിയിച്ചു. അതേസമയം പൂമ്പാറ്റയുടെ അവശിഷ്ടം ശരീരത്തില്‍ കുത്തിവയ്ക്കുന്നത് സമൂഹ മാധ്യമങ്ങളില്‍ വൈറലായ ചലഞ്ചിന്‍റെ ഭാഗമാണെന്നും ബ്രസീലിയന്‍ പോലീസ് പറഞ്ഞു.

കുത്തിവെയ്പ്പിന് പിന്നാലെ ശക്തമായ വേദന അനുഭവപ്പെട്ട ഡേവി ന്യൂൺസ് മൊറേറയെ വിറ്റോറിയ ഡി കോൺക്വിസ്റ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ഏഴ് ദിവസത്തോളം അതികഠിനമായ വേദന അനുഭവിച്ച ശേഷമാണ് ഡേവി മരണത്തിന് കീഴടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരിക്കുന്നതിന് മുമ്പ്, മരിച്ച ഒരു പൂമ്പാറ്റയെ വെള്ളത്തില്‍ കലർത്തിയ ശേഷം ആ വെള്ളം തന്‍റെ കാല്‍ ഞരമ്പില്‍ കുത്തിവച്ചെന്ന് കൌമാരക്കാരന്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. 

أحدث أقدم