സംസ്ഥാനത്തെ ചെക്പോസ്റ്റുകളിലെ അഴിമതി തടയാൻ മോട്ടോർ വാഹന വകുപ്പ്. നിലവിലുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും പിൻവലിച്ച് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും. ചെക്പോസ്റ്റുകൾ പ്രവർത്തവുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷണർ പുതിയ മാനദണ്ഡം പുറപ്പെടുവിച്ചു.
ചെക്പോസ്റ്റുകളിൽ അഴിമതി വർധിക്കുന്നു എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാൻ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ചുമതല നൽകി. ഒരു ചെക്ക് പോസ്റ്റിൽ ഒരു ഉദ്യോഗസ്ഥന് 15 ദിവസം മാത്രമാകും ഡ്യൂട്ടി. മൂന്ന് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കൂ. ചെക്പോസ്റ്റുകളിൽ അഴിമതിക്കാരുമായി സൗഹൃദം സ്ഥാപിച്ച് പണമിടപാടുകൾ നടത്തുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് തീരുമാനം. രാവിലെ 9 മുതൽ വൈകീട്ട് അഞ്ചുവരെ മാത്രമേ ചെക്ക് പോസ്റ്റുകൾ പ്രവർത്തിക്കൂ എന്നും ഉത്തരവിൽ പറയുന്നു.