15 കാരൻ ആത്മഹത്യ ചെയ്യ്ത സംഭവത്തിൽ സ്‌കൂളിന്റെ ആരോപണം തള്ളി കുടുംബം…



കൊച്ചി: മിഹിറിന്റെ മരണത്തില്‍ ഗ്ലോബല്‍ സ്‌കൂളിന്റെ ആരോപണങ്ങള്‍ തള്ളി കുടുംബം. മിഹിര്‍ മുമ്പ് പഠിച്ച ജെംസ് സ്‌കൂളില്‍ നിന്ന് ടി സി നല്‍കി പറഞ്ഞുവിട്ടെന്ന ആരോപണം തെറ്റാണെന്ന് കുടുംബം ആരോപിച്ചു. ജെംസ് സ്‌കൂളില്‍ നിന്ന് ടി സി ചോദിച്ച് വാങ്ങിയതാണെന്നും കുടുംബം പറയുന്നു.

കാര്യങ്ങള്‍ മറച്ചുവെക്കാന്‍ ഗ്ലോബല്‍ സ്‌കൂള്‍ ശ്രമിച്ചതായും കുടുംബം ആരോപിച്ചു. മരിച്ച വിദ്യാര്‍ത്ഥിയോട് കാണിക്കേണ്ട മാന്യത ഗ്ലോബല്‍ സ്‌കൂള്‍ പത്രക്കുറിപ്പില്‍ കാണിച്ചില്ലെന്നും കുടുംബം പറഞ്ഞു. മിഹിറിനെതിരെ ഗ്ലോബല്‍ സ്‌കൂള്‍ പത്രക്കുറിപ്പില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. മിഹിര്‍ സ്ഥിരം പ്രശ്‌നക്കാരനെന്നായിരുന്നു സ്‌കൂള്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.

റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ തെളിവില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞിരുന്നു. ‘ആരോപണത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കെതിരെ നടപടിയെടുക്കാനാവില്ല, റാഗിങ്ങിനെക്കുറിച്ച് പരാതി ഉയര്‍ന്നത് മിഹിറിന്റെ മരണശേഷമാണ്, തിരക്കിട്ട് നടപടികള്‍ എടുക്കരുതെന്ന് പൊലീസും നിര്‍ദേശിച്ചിട്ടുണ്ട്’, എന്നായിരുന്നു പബ്ലിക് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.
أحدث أقدم