പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 16 യാത്രക്കാർക്ക് പരിക്കേറ്റു



പത്തനംതിട്ട തിരുവല്ല മുത്തൂരിൽ കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഓട്ടോയിൽ ഇടിക്കാതിരിക്കാൻ ഒരു ബസ് ബ്രേക്കിട്ടപ്പോഴായിരുന്നു അപകടം സംഭവിച്ചത്.പുറകേ വന്ന ബസ്സുകൾ തമ്മിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ 16 യാത്രക്കാർക്ക് പരിക്കേറ്റു.പരിക്കേറ്റ യാത്രക്കാരെ തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല.

أحدث أقدم