ഫെബ്രുവരി 17 മുതൽ കാഞ്ഞിരമറ്റം പൂത്തോട്ട റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം




പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം മുളന്തുരുത്തി അസിസ്റ്റൻറ് എഞ്ചിനീയറുടെ അധികാര പരിധിയിലുള്ള കാഞ്ഞിരമറ്റം പൂത്തോട്ട റോഡിൽ ഫെബ്രുവരി 17 മുതൽ മില്ലുങ്കൽ ജംഗ്ഷൻ മുതലുള്ള കാനയുടെ നിർമ്മാണജോലികൾ ആരംഭിക്കുന്നതിനാൽ അന്നേ ദിവസം മുതൽ കാനയുടെ പ്രവൃത്തി തീരുന്നതു വരെയുള്ള ഒരു മാസ കാലയളവിൽ ഈ ഭാഗത്തു ഗതാഗതം ഭാഗികമായി നിയന്ത്രിക്കുന്നു.  ഈ കാലയളവിൽ ഇത് വഴിയുള്ള ഭാരവാഹനങ്ങൾ മുളന്തുരുത്തി നടക്കാവ് റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്.




أحدث أقدم